തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ ജയിലര്‍, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങള്‍. തമന്നയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് തമന്ന. ഇതിനിടയില്‍ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികള്‍ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാള്‍ പ്രകടിപ്പിച്ചപ്പോള്‍, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

പിന്നാലെ നിരവധി പേരാണ് തമന്നയെ പ്രശംസിച്ച്‌ കൊണ്ട് രംഗത്തെത്തിയത്. നമ്മുടെ ചില നടിമാര്‍ കണ്ട് പഠിക്കണം എന്നാണ് പലരും പറയുന്നത്. ഇതോടൊപ്പം തന്നെ യുവാവിനെതിരെ വിമര്‍ശനവും ഉയരുകയാണ്. അനുവാദം ഇല്ലാതെ ഒരാളുടെ കയ്യില്‍ പിടിക്കുന്നത് മോശമാണെന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നുമാണ് ഒരു വിഭാഗം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക