മുൻ എം എല്‍ എയും നടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച്‌ നടി തെലങ്കാന ബി ജെ പി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ജയസുധ കോണ്‍ഗ്രസ്, ടി ഡി പി, വെെ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബി ജെ പി ജയസുധയെ പാ‌ര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.തെലുങ്ക് നടിയായ ജയസുധ തമിഴ്, മലയാളം സിനിമയിലും ശ്രദ്ധയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സരോവരം, ഇഷ്ടം എന്നീ മലയാള ചിത്രങ്ങളിലും ജയസുധ അഭിനയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു. 2016ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വെെ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു. എന്നാല്‍ അവിടെ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക