തൃശൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണത്തിന് തയ്യാറായി 3575 പട്ടയങ്ങള്‍.

ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തൃശൂര്‍ ജില്ലയിലാണ്. 8 വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. മിച്ചഭൂമി പട്ടയം 96, സുനാമി പട്ടയം 7, ഇനാം പട്ടയം 21, 1993 ലെ പതിവ് ചട്ടപ്രകാരം വനഭൂമി പട്ടയം 270, ലാന്റ് ട്രിബ്യൂണല്‍ പട്ടയം 2511, ദേവസ്വം പട്ടയം 661, 1995 പതിവ് ചട്ടപ്രകാരമുള്ള മുന്‍സിപ്പല്‍ പട്ടയം 5, 1964ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം 4 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍ ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 14ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം ചെയ്യുന്നതോടെ അര്‍ഹതപ്പെട്ട എല്ലാവരും ഭൂമിയുടെ അവകാശികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പട്ടയങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിനം 13,534 പട്ടയങ്ങള്‍ വിതരണത്തിനായി സജ്ജമായിട്ടുണ്ട്. പട്ടയം ലഭിക്കുന്നതിനായി ഇനിയും അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി വില്ലേജ് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക