സ്പീക്കര്‍ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ എൻഎസ്‌എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം നാമ ജപ ഘോഷയാത്രയും സംഘടിപ്പിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടക്കുക. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഈസ്റ്റ് ഫോര്‍ട്ടില്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ അവസാനിക്കുന്ന രീതിയിലാണ് നാമ ജപ ഘോഷയാത്ര നടത്തുക.

നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എൻഎസ്‌എസ് താലൂക്ക് യൂണിയനുകള്‍ക്കാണ് ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയത്. നാമജപ ഘോഷയാത്ര കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധം കടുപ്പിക്കാൻ മുൻകൈ എടുത്തിരിക്കുകയാണ് എൻഎസ്എസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈന്ദവ ദൈവീക സങ്കല്പങ്ങൾ മിത്താണെന്ന രീതിയിൽ നിയമസഭാ സ്പീക്കർ നടത്തിയ പ്രസംഗം എൻഎസ്എസ് ഏറ്റുപിടിച്ചിരിക്കുകയാണ്. ഷംസീറിന്റെ രാജി ആവശ്യപ്പെട്ട് സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. എന്നാൽ സ്പീക്കർക്ക് പരിപൂർണ്ണ പിന്തുണ നൽകുന്ന നിലപാടാണ് സിപിഎം കൈകൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക