കുതിരയുടെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ ഇറാഖി പെണ്‍കുട്ടിക്ക് കുതിരകളെ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. പെണ്‍കുട്ടിക്ക് കുതിര സവാരി പരിശീലനകേന്ദ്രം നിര്‍മിച്ചു നല്‍കാനും അദ്ദേഹം ഉത്തരവിട്ടു.വേര്‍പെട്ട് പോയ തന്റെ കുതിരയെ കെട്ടിപ്പിടിച്ച്‌ കരയുന്ന ലാനിയ ഫാഖിറ എന്ന ഇറാഖി ബാലികയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ നിരവധി പേരുടെ കണ്ണുനനയിച്ചിരുന്നു.

ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയ. ജെസ്നോ എന്ന കുതിരയുടെ വിയോഗവും ലാനിയയുടെ കണ്ണീരും അറബ് നാട്ടിലെ മുഴുവൻ കുതിരപ്രേമികളുടെയും വേദനയായി മാറിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട ദുബായ് ഭരണാധികാരി ഒരു കൂട്ടം കുതിരകളെ ലാനിയക്ക് സമ്മാനമായി നല്‍കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്പം ഈ എട്ട് വയസുകാരിയുടെ ആഗ്രഹം പോലെ മറ്റുള്ളവര്‍ക്ക് കുതിരയോട്ടം പഠിപ്പിക്കാൻ സ്വദേശമായ ഇറാഖിലെ ഖുര്‍ദിസ്ഥാനില്‍ ഒരു പരിശീലന കേന്ദ്രം നിര്‍മിച്ചുനല്‍കാനുള്ള സഹായമെത്തിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടു.അറിയപ്പെടുന്ന കുതിരപ്രേമിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം നിരവധി ലോകോത്തര പന്തയ കുതിരകളുടെ ഉടമ കൂടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക