ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷന്‍ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. വ്യൂ വണ്‍സ് എന്ന ഫീച്ചറാണ് കമ്ബനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയയ്ക്കുന്നത്, അയാള്‍ കണ്ടുകഴിഞ്ഞാല്‍ മെസ്സേജ് ഡിലീ‌റ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ വണ്‍സ്. ഇത്തരത്തിലയക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനും സ്റ്റാര്‍ മെസേജ് ചെയ്യാനും സാധിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ഫീച്ചര്‍ ഈ ആഴ്‌ച്ച മുതലാണ് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാവുക. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കിയതെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക