2000 കിലോ തക്കാളി കവര്‍ന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ബെംഗളൂരു ആര്‍.എം.സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തക്കാളി കവര്‍ച്ച കേസിലാണ് ദമ്ബതികള്‍ അറസ്റ്റിലായത്. ബെംഗളൂരു സ്വദേശികളായ ഭാസ്‌കര്‍, സിന്ധുജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട റോക്കി, കുമാര്‍, മഹേഷ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ജൂലൈ എട്ടിനായിരുന്നു സംഭവം.തക്കാളി കയറ്റിയ ലോറി ദമ്ബതികള്‍ പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കര്‍ഷകനെയും ഡ്രൈവറെയും ആക്രമിച്ച്‌ ലോറി കടത്തുകയുമായിരുന്നു. ലോറിയുമായി പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കുകയും തക്കാളികള്‍ ഇവിടെ വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്നും കോലാര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്ബതികള്‍ മോഷ്ടിച്ചത്. കര്‍ഷകനെ ഭീഷണിപ്പെടുത്തിയാണ് 2000 കിലോഗ്രാം തക്കാളി കടത്തുകയായിരുന്ന വാഹനം ദമ്ബതികളും സംഘവും തട്ടിയെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക