പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യാമിലയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി അര്‍ജന്റീന താരം തന്നെ രംഗത്തെത്തി.

“ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്ബോള്‍ എങ്ങനെയാണ് ഇത്ര പെര്‍ഫെക്‌ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാള്‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.” -യാമില അര്‍ജന്റീന മാധ്യമത്തോടു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ജന്റീന വനിതാ ടീമിലെ സ്‌ട്രൈക്കറാണ് യാമില റോഡ്രിഗസ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ ചിത്രവും അര്‍ജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയന്‍ ലീഗില്‍ എസ്‌ഇ പാല്‍മെരാസിന്റെ താരം കൂടിയാണ് 25 വയസ്സുകാരിയായ യാമില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക