ഉമ്മൻചാണ്ടിക്കെതിരെ അവഹേളനപരമായ പരാമർശങ്ങൾ നടത്തിയതിന് ചലച്ചിത്രം നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട് അടിച്ചു തകർത്തു എന്നും ആരോപണം ഉണ്ടായിരുന്നു. വിനായകനെതിരെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കുറിച്ച് വിനായകൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെ വിമർശനങ്ങളും വിളിച്ചു വരുത്തുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വൈകാരികമായിട്ടാണ് ഈ വിഷയത്തോട് പ്രതികരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു യുവതി വിനായകൻ എതിരെ ആഞ്ഞടിക്കുന്ന വീഡിയോയാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനായകനെ രൂക്ഷഭാഷയിൽ വിമർശിച്ചും ഉമ്മൻ ചാണ്ടിയുടെ സേവനങ്ങൾ എണ്ണി പറഞ്ഞുമാണ് യുവതി കത്തി കയറുന്നത്. നേരിട്ട് കണ്ടാൽ വിനായകനെ കായികമായി കൈകാര്യം ചെയ്യുമെന്നുവരെ യുവതി പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ശവക്കല്ലറയ്ക്ക് 20 വാര മാറിനിന്ന് മാപ്പ് പറഞ്ഞില്ലെങ്കിൽ എന്ന ഭീഷണിയും യുവതി ഉയർത്തുന്നുണ്ട്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ വികാരത്തെയാണ് വിനായകന്റെ വാക്കുകൾ വ്രണപ്പെടുത്തിയത് എന്ന് ഇത്തരം പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക