അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെ അവഹേളന പരാമർശങ്ങളുമായി നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് ചലച്ചിത്രതാരത്തിന്റെ വീഡിയോ വഴിയുള്ള പ്രതികരണങ്ങൾ. അത്യന്തികം അപലപനീയമായ പരാമർശങ്ങളാണ് വിനായകൻ നടത്തിയിട്ടുള്ളത്. വീഡിയോ ചുവടെ കാണാം.

വിനായകന്റെ വാക്കുകൾ ഇങ്ങനെ: “ആ നമസ്കാരം ഉണ്ട് കേട്ടോ, ആരാണീ ഉമ്മൻ ചാണ്ടി… എന്തിനാടോ മൂന്ന് ദിവസമൊക്കെ… നിർത്തിയിട്ട് പോ കബൂർ ആക്കല്ലേ കേട്ടോ, പത്രക്കാരോട് ആണ്. ഉമ്മൻചാണ്ടി ചത്ത്… അതിന് ഞങ്ങൾ എന്തു ചെയ്യണം… എന്റെ അച്ഛനും ചത്തു നിങ്ങടെ അച്ഛനും ചത്തു… അതിനൊപ്പം നമ്മൾ എന്ത് ചെയ്യണം, പ്ലീസ്… നിർത്തിയിട്ട് പോ പത്രക്കാര്… അതിപ്പം ഞങ്ങൾ എന്ത് ചെയ്യണം? ഉമ്മൻചാണ്ടി നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല, കരുണാകരന്റെ കാര്യം നോക്കിയാൽ നമുക്കറിയില്ലേ ഇയാളൊക്കെ ആരൊക്കെയാന്ന്.. അപ്പോൾ നിർത്ത്… ഉമ്മൻചാണ്ടി ചത്തുപോയി അത്രയേ ഉള്ളൂ… എന്റെ അച്ഛനും ചത്തുപോയി അത്രയേ ഉള്ളൂ..”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക