തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ വളളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട ബോട്ട് കരയിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്ന മുതലപ്പൊഴി കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം ഇന്നലെ സന്ദര്‍ശിച്ചിരുന്നു. മുതലപ്പൊഴി വിഷയത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് ശാശ്വത പരിഹാരം കാണുമെന്ന് വി മുരളീധരൻ അറിയിച്ചു. ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍, സിഐസിഇഎഫ് ഡയറക്ടര്‍ എന്നിവരാണ് മുതലപ്പൊഴി സന്ദര്‍ശിച്ചത്. രണ്ടാഴ്ച മുമ്ബാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വളളം മറിഞ്ഞ് 4 പേര്‍ മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക