പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പില്‍ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാര്‍ ഇറക്കിയത്.തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ട കാര്‍ പൊഴിയില്‍ അകപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാല്‍ ഭാഗത്തോളം കടലില്‍ മുങ്ങി. കാര്‍ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോര്‍ട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. ഇവര്‍ ഡോര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വടം കെട്ടി കാര്‍ വലിച്ചെടുക്കുകയായിരുന്നു. പരവൂര്‍ പൊലീസും അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക