ബിഹാറിലെ ഖഗാരിയയില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുടെ (ബിഡിഒ) യാത്രയയപ്പ് ചടങ്ങില്‍ യുവതിയുടെ അശ്ലീല നൃത്തം അരങ്ങേറിയത് ബ്യൂറോക്രസിക്ക് ആകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ബാര്‍ നര്‍ത്തകിയെയാണ് യാത്രയയപ്പ് ചടങ്ങില്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചിരുന്നത്. ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജൂലൈ 12നാണ് സംഭവം നടന്നതെന്നാണ് സൂചന. ബിഡിഒ സുനില്‍കുമാറിന് യാത്രയയപ്പ് നല്‍കുന്നതിനായി ബെല്‍ദൗര്‍ ബ്ലോക്ക് വാദ്യമേളം തന്നെ സംഘടിപ്പിച്ചിരുന്നു. ബാര്‍ നര്‍ത്തകിമാരെയും പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ബെല്‍ദൗര്‍ സോണിലെ സിഒ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ ഉദ്യോഗസ്ഥരും ഈ അശ്ലീല നൃത്തം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും സര്‍‌ക്കാര്‍ ജീവനക്കാരും വൈകിട്ട് വരെ നൃത്തം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അനുമതിയില്ലാതെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക