കേരള കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ നിന്നും രേഖകള്‍ ഇല്ലാത്ത നിലയില്‍ 40 ലക്ഷം പിടികൂടി. വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയിലാണ് KL-15 -A 2390 (KS 017)നമ്ബര്‍ കേരള കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന്റെ ലഗേജ് ബോക്സില്‍ നിന്നും രേഖകള്‍ ഇല്ലാത്ത 40 ലക്ഷം പിടികൂടി.

ലഗേജ് ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.രാവിലെ നാലുമണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം കിട്ടിയത്. അഞ്ഞൂറിന്റെ കെട്ടുകളാണ് കടത്തിയത്. പണം കടത്തിയ വ്യക്തിയെ കണ്ടെത്താനായില്ല. പരിശോധനയില്‍ എക്സൈസ് ഇൻസ്പെക്ടര്‍ തമ്ബി എ.ജി പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍ പി.കെ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം, മാനുവല്‍ ജിംസൻ ടി.പി, എന്നിവര്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക