ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉള്‍പ്പെടെ 300 ഓളം പേര്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശില്‍ എത്തിയവരാണ്. ഇവരില്‍ നല്ലൊരുപങ്കും കുളു-മണാലി പ്രദേശത്താണ് ഉള്ളത്.

ഇതിനിടെയാണ് മണാലിയിലെ ഒരു ഹോട്ടല്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നുപോകുന്ന ദൃശ്യം വൈറലായി പ്രചരിച്ചത്. നോക്കിനിൽക്കെ പൊടുന്നനെയാണ് ഒരു ചീട്ടുകൊട്ടാരം പോലെ മണാലിയിലെ ഒരു ഹോട്ടല്‍ തകര്‍ന്ന് ഒഴുകി ഇല്ലാതാകുന്നത്. നൂറുകണക്കിന് കോടിയുടെ വസ്തുവകകളാണ് ഹിമാചല്‍പ്രദേശില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി രണ്ട് ദിവസത്തില്‍ തകര്‍ന്ന് നിലംപൊത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 18 പേര്‍ മരിച്ചു. ഏകദേശം 1239 റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ഹിമാചലിലെ ബിയാസ്, സത് ലജ്, രവി, ചെനാബ് എന്നീ നദികളും ഈ നദികളിലേക്കുള്ള കൈവഴികളും തുടര്‍ച്ചയായ കനത്ത മഴമൂലം കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്.

വിവിധ ദേശീയപാതകളിലും മണ്ണിടിച്ചില്‍ ഉണ്ടായത് പ്രതിസന്ധിയുടെ ആഴം കൂട്ടി. രണ്ട് കൂറ്റന്‍ ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടി വന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇന്ത്യന്‍ വ്യോമസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസ്യകരമായ വാര്‍ത്ത

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക