തൃശൂരിലെ ലുലു ഗ്രൂപ്പിഗ്രൂപ്പിന്റെ ഭൂമിയില്‍ അതിക്രമിച്ച്‌ കയറി പമ്ബ് സെറ്റ് കവര്‍ന്നെന്ന പരാതിയില്‍ മറുനാടൻ മലയാളി റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷിനെതിരെയാണ് അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയതിന് തൃശൂര്‍ വെസ്റ്റ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയില്‍ അതിക്രമിച്ച്‌ കയറി പമ്ബ് സെറ്റ് കവര്‍ന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി.

എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃത നിലം നികത്തല്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവര്‍ച്ചയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക