ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് വിപണിയിലേക്ക് എത്തി. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവരിപ്പിച്ച ഐ-സിഎന്‍ജി വകഭേദമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ബൂട്ട്ലിഡില്‍ ഐ-സിഎന്‍ജി ബാഡ്ജിംഗ് ചേര്‍ത്തതൊഴിച്ചാല്‍ സാധാരണ മോഡലിനെ അപേക്ഷിച്ച്‌ ആള്‍ട്രോസ് സിഎന്‍ജിക്ക് വലിയ മാറ്റങ്ങളൊന്നും ലഭിക്കില്ല. പുതിയ ആള്‍ട്രോസ് സിഎന്‍ജി ഒരു ഡ്യുവല്‍ സിലിണ്ടര്‍ സജ്ജീകരണത്തോടെയാണ് വരുന്നത്.

അതായത് ബൂട്ട് സ്‌പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി സിഎന്‍ജി സിലിണ്ടറുകള്‍ കമ്ബനി ബൂട്ട് ഫ്‌ലോറിനടിയില്‍ സ്ഥാപിച്ചിരിക്കുന്നു. 60 ലിറ്റര്‍ സിഎന്‍ജി ടാങ്കിന് പകരം ആള്‍ട്രോസ് സിഎന്‍ജിക്ക് രണ്ട് 30 ലിറ്റര്‍ സിഎന്‍ജി ടാങ്കുകള്‍ ലഭിക്കും. പ്രീമിയം ഹാച്ചിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 345 ലിറ്റര്‍ ബൂട്ട് സ്‌പേസാണുള്ളത്. സിഎന്‍ജി വേരിയന്റിലേക്ക് എത്തുമ്ബോള്‍ ഇത് 200 ലിറ്ററില്‍ കൂടുതല്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പെട്രോളിന് 37 ലിറ്ററും സിഎന്‍ജിക്ക് 60 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് ശേഷി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച സുരക്ഷയ്ക്കായി തെര്‍മല്‍ ഇന്‍സിഡന്റ് സംരക്ഷണം, ലീക്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍, ഫയര്‍ പ്രിവെന്‍ഷന്‍ ഉപകരണങ്ങള്‍ എന്നിവയും ടാറ്റ മോട്ടോര്‍സ് കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ എഞ്ചിനിലാണ് സിഎന്‍ജി ആള്‍ട്രോസിന് തുടിപ്പേകുക. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 86 bhp പവറില്‍ 113 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. എന്നാല്‍ സാധാരണ പോലെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലേക്ക് എത്തുമ്ബോള്‍ മറ്റ് മോഡലുകള്‍ക്ക് സമാനമായി പവര്‍ കണക്കുകളില്‍ കാര്യമായ കുറവുണ്ടാകും. സിഎന്‍ജി മോഡില്‍ ആയിരിക്കുമ്ബോള്‍ ഈ എഞ്ചിന്‍ 77 bhp കരുത്തില്‍ 97 Nm torque ആയിരിക്കും നല്‍കുക.

ആള്‍ട്രോസ് സിഎന്‍ജിക്ക് ഏതാണ്ട് 26 കി.മീ. മൈലേജായിരിക്കും ലഭിക്കുക. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവലായിരിക്കും സിഎന്‍ജിക്കൊപ്പം ലഭിക്കുക. എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, ഇലക്‌ട്രിക് സണ്‍റൂഫ്, 7 ഇഞ്ച് ഹര്‍മാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആള്‍ട്രോസ് സിഎന്‍ജിയിലെ ഫീച്ചറുകള്‍.

ഇതുകൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ എസി വെന്റുകള്‍, 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയും കാറിനുണ്ടാവും. നിരവധി സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം 6 എയര്‍ബാഗുകളും കാറിനുണ്ടാവും. സിംഗിള്‍ അഡ്വാന്‍സ്ഡ് ഇസിയുവും സിഎന്‍ജി ഫ്യുവലില്‍ തന്നെയുള്ള സ്റ്റാര്‍ട്ടിംഗും വരെ ആള്‍ട്രോസ് അവതരിപ്പിക്കുന്നുണ്ട്.ഇതെല്ലാം സെഗ്മെന്റില്‍ ആദ്യമായി എത്തുന്ന സാങ്കേതികവിദ്യകളാണ്. വിലയുടെ കാര്യത്തിലേക്ക് നോക്കിയാല്‍ ആള്‍ട്രോസിന്റെ സാധാരണ പെട്രോള്‍ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വന്നേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക