ഓള്‍-ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ മോഡലായ അയോണിക് 5 ഇവിയെ ഹ്യുണ്ടായി ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് ഈ കഴിഞ്ഞ ദിവസമായിരുന്നു. ഡിസംബര്‍ 20 പുറത്തിറക്കി ബുക്കിംഗ് ആരംഭിച്ച വാഹനത്തിനെ വിപണിയില്‍ വേറിട്ടു നിര്‍ത്താനാണ് ബ്രാന്‍ഡിന്റെ ശ്രമം. ഇവി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി കമ്ബനി ഔദ്യോഗിക ബുക്കിംഗും അന്നേ ദിവസം ആരംഭിച്ചിട്ടുണ്ട്.

വാഹനം പുറത്തിറക്കിയെങ്കിലും അടുത്ത മാസം ഓട്ടോ എക്‌സ്‌പോയിലായിരിക്കും അയോണിക് 5 ഇലക്‌ട്രിക്കിനായുള്ള വില പ്രഖ്യാപിക്കുക. പൂര്‍ണമായി ലോഡുചെയ്‌ത ഒരു വേരിയന്റില്‍ മാത്രമാവും വാഹനം ലഭ്യമാവുക. അതോടൊപ്പം ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ മൂന്ന് വ്യത്യസ്‌ത കളര്‍ ഓപ്ഷനിലും തെരഞ്ഞെടുക്കാനാവും. കൊറിയന്‍ ബ്രാന്‍ഡ് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനായി എക്സ്ക്ലൂസീവ് സര്‍വീസ് പാക്കേജുകള്‍ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ വാറണ്ടിയുടെ കാര്യത്തിലാണ് അയോണിക് 5 ഏവരേയും ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി, എട്ട് വര്‍ഷം അല്ലെങ്കില്‍ 1,60,000 കി.മീ. ബാറ്ററി വാറണ്ടി, മൂന്ന് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, വാറണ്ടി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 1,40,000 കി.മീ. വരെ നീട്ടാനുള്ള ഓപ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ഏതാണ് നേരത്തെ വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വാറണ്ടി ഓപ്ഷന്‍ പരിഗണിക്കപ്പെടുക. കൂടാതെ അയോണിക് 5 ഡെലിവറി ചെയ്ത് 15 ദിവസത്തിനുള്ളില്‍ ഒരു ഫസ്റ്റ് കണക്‌ട് ഹോം വിസിറ്റിനൊപ്പം രണ്ട് കോംപ്ലിമെന്ററി ഹോം ചാര്‍ജറുകളും (3.3kW, 11kW) കമ്ബനി വാഗ്ദാനം ചെയ്യും.

തുടര്‍ന്ന് ഐകെയര്‍ മെയിന്റനന്‍സ് പാക്കേജും ഹ്യുണ്ടായി നല്‍കും. അത് വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ് പോലെയുള്ള സേവനങ്ങള്‍ നല്‍കുന്നു. ഇത് രാജ്യത്തെ പ്രധാന നാല് നഗരങ്ങളില്‍ ചാര്‍ജ്ജിംഗ് സപ്പോര്‍ട്ട് ഉടമകള്‍ക്ക് നല്‍കുമെന്നാണ് ഉറപ്പു നല്‍കുന്നത്. 2022 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം കരസ്ഥമാക്കിയ അയോണിക് 5 രാജ്യത്ത് CKD യൂണിറ്റായി അവതരിപ്പിക്കുന്നതിനാല്‍ ഏകദേശം 50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരുമെന്നാണ് സൂചന.

മോഡുലാരിറ്റി, പെര്‍ഫോമന്‍സ്, വിശ്വാസ്യത, ഉപയോഗക്ഷമത എന്നിവ ഉപയോഗിച്ച്‌ സൃഷ്ടിച്ച സമര്‍പ്പിത ഇ-ജിഎംപി സ്കേറ്റ്ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് ഇവി വികസിപ്പിച്ചിരിക്കുന്നത്. അതിലും പ്രധാനമായി, ഫ്ലാറ്റ് ഫോര്‍ വിശാലമായ ക്യാബിന്‍ പ്രാപ്തമാക്കുന്നു. അതിനാല്‍ അയോണിക് 5 പ്രായോഗികവും ആധുനികവും രസകരവുമായിരിക്കും. അങ്ങനെ ഇലക്‌ട്രിക് എസ്‌യുവി പുതിയ കാലത്തെ വാങ്ങുന്നവരെ ആകര്‍ഷിക്കും. പുരോഗമനപരവും ഭാവിയുക്തവുമായ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മോഡല്‍ ഹ്യുണ്ടായിയുടെ പോണി കാറുകളെ ഓര്‍മപ്പെടുത്തിയേക്കും എന്നതും ശ്രദ്ധേയമാണ്.

ലോകമെമ്ബാടും പിന്തുടരുന്ന ഹ്യുണ്ടായിയുടെ “സെന്‍സുസ് സ്‌പോര്‍ട്ടിനസ്” ഡിസൈന്‍ ഫിലോസഫിയുടെ ലൈനുകളില്‍ സൃഷ്‌ടിച്ച അയോണിക് 5 ഇവി ആധുനിക നിര്‍മാണത്തോടൊപ്പം ഒരു ഭാവി പാക്കേജിലേക്ക് സന്നിവേശിപ്പിച്ച റെട്രോ ഘടകങ്ങളുടെ മിശ്രിതമാണെന്നും പറയാം. ഹ്യുണ്ടായി ഇവിക്ക് വ്യത്യസ്‌തമായ ഹാച്ച്‌ബാക്ക് സ്‌റ്റൈലിംഗ് ഉണ്ടെന്നതാണ് ഹൈലൈറ്റ്. എന്നിരുന്നാലും മിക്ക ഹാച്ച്‌ബാക്കുകളെയും അപേക്ഷിച്ച്‌ ഇത് വളരെ വലുതാണ്. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ് ഘടകങ്ങള്‍ എന്നിവ പോലെയുള്ള റെട്രോ ഡിസൈന്‍ സൂചകങ്ങളും മൊത്തത്തില്‍ ഒരു ബോക്‌സി സൗന്ദര്യാത്മകതയും അയോണിക് 5 ഇവിയെ വേറിട്ടുനിര്‍ത്തുന്നു.

എല്‍ഇഡി ഹൈ-മൗണ്ട് സ്റ്റോപ്പ് ലാമ്ബുള്ള പിന്‍ സ്‌പോയിലര്‍ ഇവിയുടെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുമ്ബോള്‍ അത്‌ലറ്റിക് സെന്‍സിബിലിറ്റികള്‍ ചേര്‍ക്കുന്നു. 3 മീറ്റര്‍ നീളമുള്ള വീല്‍ബേസ് അനിഷേധ്യമായ റോഡ് സാന്നിധ്യം നല്‍കുന്നുവെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ശക്തമായ പെര്‍ഫോമന്‍സ് ശേഷി കൂടാതെ 350 kW ഡിസി ഫാസ്റ്റ് ചാര്‍ജറും നൂതനമായ വെഹിക്കിള്‍-ടു-ലോഡ് (V2L) സൊല്യൂഷനുകളും ഉപയോഗിച്ച്‌ വെറും 18 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി ഹ്യുണ്ടായി അയോണിക് 5 പ്രാപ്തമാക്കുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ലെവല്‍ 2 ADAS ഓഫര്‍ ചെയ്യു. 72.6 kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് അനുവദിക്കുന്നു. ആഗോളതലത്തില്‍ റിയര്‍-വീല്‍ ഡ്രൈവ് (RWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) പവര്‍ട്രെയിനുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകളോടെയാണ് ഹ്യുണ്ടായി മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 58kWh ബാറ്ററി പായ്ക്ക് ഉണ്ട്. അതേസമയം എക്സ്റ്റന്‍ഡഡ് റേഞ്ച് വേരിയന്റിന് 72.6kWh പായ്ക്കും ലഭിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക