ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഷ്ടവാഹനമായ ഫ്രോങ്ക്സിന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. എസ്-സിഎൻജി പവര്‍ട്രെയിനുമായി വരുന്ന മാരുതി ഫ്രോങ്ക്സ് സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. കൂടാതെ 8.41 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. യഥാക്രമം 8.41 ലക്ഷം രൂപയും 9.27 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

നിലവില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ സിഎൻജിയുമായി മത്സരത്തിനെത്തുന്ന മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി നെക്സ പ്രീമിയം ഡീലര്‍ഷിപ്പ് വഴിയാണ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ഫ്രോങ്‌ക്‌സിന് കരുത്തേകുന്നത്. സിഎൻജി മോഡില്‍, പവര്‍ട്രെയിൻ 6000 ആര്‍പിഎമ്മില്‍ 77.5 പിഎസ് പവര്‍ ഔട്ട്പുട്ടും 4,300 ആര്‍പിഎമ്മില്‍ 98.5 എൻഎം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സിഎൻജി പതിപ്പ് 28.51 km/kg എന്ന മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. പെട്രോള്‍ മോഡില്‍, എഞ്ചിൻ 6,000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്‌പിയും 4,400 ആര്‍പിഎമ്മില്‍ 113 എൻഎം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹാലൊജൻ പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, കീലെസ് എൻട്രി & ഗോ, ഓട്ടോമാറ്റിക് എസി, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്‌പി, റിവേഴ്‌സ് പാര്‍ക്കിംഗ് സെൻസറുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ ഫീച്ചറുകള്‍ എൻട്രി ലെവല്‍ സിഗ്മ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡെല്‍റ്റ വേരിയന്റിന് ഒആര്‍വിഎമ്മുകളില്‍ ടേണ്‍ ഇൻഡിക്കേറ്ററുകള്‍ ഉണ്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, വോയ്‌സ് അസിസ്റ്റ് ഫീച്ചറുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, സ്റ്റിയറിംഗ് വീല്‍ മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവയും ഉണ്ട്.

പുതിയ ഫ്രോങ്ക്സ് സിഎൻജി അവതരിപ്പിച്ചതോടെ മാരുതി സുസുക്കിയുടെ പോര്‍ട്ട്ഫോളിയോയ്ക്ക് ഇപ്പോള്‍ സിഎൻജി വിഭാഗത്തില്‍ 15 മോഡലുകളുണ്ട്. ഈ ക്രോസ്‌ഓവര്‍ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് മുഖേന 23,248 രൂപ മുതല്‍ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസില്‍ സ്വന്തമാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക