പാലായിലെ പ്രമുഖ വ്യാപാര സമുച്ചയമാണ് ശാന്തോം കോംപ്ലക്സ്. ഈ കോംപ്ലക്സിനുള്ളിൽ ഏറ്റവും നിർഭാഗ്യകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും അത് ഒതുക്കി തീർത്തിരിക്കുകയാണ് പാലാ പോലീസ്. ശാന്തോം കോംപ്ലക്സ് കോമ്പൗണ്ടിനുള്ളിൽ വച്ച് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരായ ബിനോയ്, കുട്ടിച്ചൻ എന്നിവർ ചേർന്ന് പത്തല് വടി ഉപയോഗിച്ച് ആളുകൾ നോക്കിനിൽക്കെ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു. വെള്ളിയാഴ്ച ( 07/07/2023) രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്.

വ്യാപാര സമുചയത്തിൽ തിരക്കേറിയ സമയത്താണ് ഈ ക്രൂരകൃത്യം നടന്നത്. ഇതു കണ്ടു നിന്ന രണ്ട് സ്ത്രീകൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും കേസെടുക്കാൻ തയ്യാറാകാതെ അതിക്രമത്തിന് ഇരയായ സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. തുടർന്ന് അക്രമകാരികൾ പാലായിലെ പ്രമുഖ ഭരണ കക്ഷി പാർട്ടിയുടെ ഒരു ട്രേഡ് യൂണിയൻ നേതാവ് വഴി പോലീസ് ഇടപെടലോടുകൂടി കേസ് ഒതുക്കി തീർത്തു എന്ന ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട് ആക്രമത്തിനിരയായ സ്ത്രീക്ക് പരാതി ഇല്ല എന്ന് വ്യക്തമാക്കിയത് കൊണ്ടാണ് കേസെടുക്കാത്തത് എന്ന് നിലപാടിലാണ് പാലാ പോലീസ്. പരാതിക്കാരി അല്ല മറിച്ച് ക്രൂരകൃത്യം കണ്ടുനിന്ന രണ്ട് സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് പ്രകാരമാണ് ക്രൈം റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ പോലീസ് ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ബാധ്യസ്ഥർ ആണെന്ന് ഇരിക്കെയാണ് ഈ അട്ടിമറി. രണ്ടു പുരുഷന്മാർ ചേർന്ന് ആളുകൾ നോക്കിനിൽക്കെ ഒരു സ്ത്രീയെ ആയുധം ഉപയോഗിച്ച് മർദ്ദിച്ചിട്ടും കേസെടുക്കാൻ തുനിയാത്തത് ആൾക്കൂട്ട വിചാരണയ്ക്കും, ആൾക്കൂട്ട കൊലപാതകത്തിലും പ്രോത്സാഹനം നൽകുന്ന സമീപനമാണ് എന്നതിൽ സംശയമില്ല. ആക്രമിക്കപ്പെട്ടത് പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക