മഴ കനത്തതോടെ ചെല്ലാനം കടപ്പുറത്തിന്റെ കൂടുതല്‍ ഭാഗം കടല്‍ കയറി. മഴ ശക്തമാകുമ്ബോളെല്ലാം കടല്‍ ഭിത്തി കടലെടുക്കുന്ന സാഹചര്യമാണ് ചെല്ലാനത്തുള്ളത്. സര്‍ക്കാര്‍ കൊട്ടി ആഘോഷിച്ചതാണ് ചെല്ലാനത്തെ കടല്‍ ഭിത്തി നിര്‍മ്മാണം. കടല്‍ ഭിത്തിയുടെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ചെല്ലാനത്തെ ജനങ്ങള്‍ ഇനി സുരക്ഷിതരായി ജീവിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യാതൊരു നടപടിയുമില്ലാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.

ഇതിനിടയിൽ ട്രൂ ടിവി ഓൺലൈൻ മാധ്യമത്തിന്റെ ഉടമയായ സൂരജ് പാലാക്കാരൻ കണ്ണമാലി പ്രദേശത്ത് എത്തി. ഭക്ഷണം കഴിക്കാൻ പോലും മാർഗ്ഗമില്ലാത്തവർക്ക് അദ്ദേഹം ഭക്ഷണം എത്തിച്ചു കൊടുത്തു എന്നാണ് പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതികളും ഗൗരവവും ബോധ്യപ്പെടുത്തുവാൻ കെ ജെ മാക്സി എംഎൽഎ സൂരജ് പാലാക്കാരൻ ഫോണിൽ ബന്ധപ്പെടുകയും വിവരം ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തീർത്തും അവജ്ഞാപൂർണവും ലാഘവ ബുദ്ധിയോടുകൂടിയുള്ള മറുപടിയാണ് കെ ജെ മാക്സി എന്ന സിപിഎം നേതാവും എംഎൽഎയും ആയ വ്യക്തി നൽകിയത്. സംഭാഷണത്തിന്റെ ശബ്ദരേഖ ടിവിയിലൂടെ പുറത്തുവന്നിട്ടുണ്ട്. ചുവടെ ചേർക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

MLA യുടെ ശബ്ദരേഖ പുറത്ത് ! കൊച്ചി MLA മാക്സി കേരളത്തിന് നാണക്കേടായി, മരണം ഭയന്ന് ജനം !

Posted by True Tv on Wednesday, 5 July 2023

344 കോടി രൂപ മുടക്കിയാണ് ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ച്‌ കടല്‍ ഭിത്തി നിര്‍മ്മിച്ചത്. ആദ്യ ഘട്ടം മാത്രം പൂര്‍ത്തിയായപ്പോള്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ജീവിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ കാലവര്‍ഷം കനത്തതോടെ കടല്‍ ഭിത്തിയില്ലാത്ത പ്രദേശത്തെ ജനങ്ങള്‍ വീണ്ടും ദുരിതത്തിലായി.

17 കിലോമീറ്ററാണ് ചെല്ലാനം പഞ്ചായത്ത്. അതില്‍ ഏഴ് കിലോമീറ്റര്‍ പ്രദേശത്താണ് കടല്‍ ഭിത്തി നിര്‍മ്മിച്ചിട്ടുള്ളു. ബാക്കി പ്രദേശത്തേക്ക് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടത്തും. അതുവരെ താത്കാലിക ആശ്വാസത്തിനായി മണല്‍ ചാക്കുകളും ജിയോ ബാഗുകള്‍ക്ക് സ്ഥാപിച്ചിരുന്നു. കടല്‍ക്ഷോഭം രൂക്ഷമായതോടെ ഇത്് തകര്‍ന്ന് കടല്‍ വെള്ളം കയറാൻ തുടങ്ങിയിരുന്നു. കണ്ണമാലി മുതല്‍ മാനാശ്ശേരി വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷമായത്. വീടുകളില്‍ വെള്ളം കയറിയതോടെ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറാൻ ഒരുങ്ങുകയാണ് ചെല്ലാനത്തെ ജനങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക