വെള്ളായണിയില്‍ നിയന്ത്രണം വിട്ട കാറിനടിയില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. വെള്ളായണി മുകളൂര്‍മൂല മണലിയില്‍ വീട്ടില്‍ സിജിയേയാണ് സമയോചിതമായ ഇടപെടലിലൂടെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. വെള്ളായണി ഊക്കോട് റോഡില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.മദ്യലഹരിയിലായിരുന്ന സിജി, റോഡിന് സമീപം കിടക്കുകയായിരുന്നു. വളവില്‍ വച്ച്‌ നിയന്ത്രണം വിട്ട കാര്‍ യുവാവിന് മുകളില്‍ പാഞ്ഞുകയറി. വണ്ടിയോടിച്ച യുവതി ഇത് മനസിലാക്കി, കാര്‍ നിര്‍ത്തി ആളുകളെ വിവരമറിയിച്ചു.

ഒരാള്‍ വാഹനത്തിനടിയില്‍പ്പെട്ടുവെന്ന വിവരം ഇന്ന് പുലര്‍ച്ചെ 5.40നാണ് ഫയര്‍ ഫോഴ്സിന്റെ തിരുവനന്തപുരം ചെങ്കല്‍ചൂള നിലയത്തിന് ലഭിച്ചത്. ഉടനെ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. യുവാവിന്റെ ഒരു കാല്‍ ആക്സിലിനും വീലിനും ഇടയില്‍ പെട്ടുകിടക്കുകയായിരുന്നു. വളരെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. കാര്‍ ഉയര്‍ത്തിയെങ്കിലും കാല്‍ പുറത്തെടുക്കുക വളരെ ദുഷ്‌കരം ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ പരിശ്രമത്തിനൊടുവില്‍ വീല്‍ അഴിച്ചു മാറ്റിയാണ് യുവാവിനെ പുറത്തെടുത്തത്. സിജിക്ക് ചെറിയ പരിക്കുകളുണ്ട്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസര്‍ അനില്‍കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, പ്രദോഷ്, വിഷ്ണുനാരായണൻ, അരുണ്‍, സാനിത്, അനീഷ്, അനു, രതീഷ്‌കുമാര്‍, ഷൈജു, ഹോംഗാര്‍ഡ് രാജശേഖരൻ എന്നിവര്‍ രക്ഷപ്രേവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക