ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടുമാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. വെള്ളക്കെട്ടില്‍ വാഹനം കുടുങ്ങി പോകുകയും നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിൻ്റേയും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്.

ജലനിരപ്പ് കാറിൻ്റെ ബോണറ്റ് ലെവലില്‍ എത്തുന്നത് കാണാം. കാറില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്, അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വാഹനത്തിൻ്റെ റൂഫില്‍ കയറി ഇരിക്കുകയാണ്. കാര്‍ യാത്രക്കാരെ സഹായിക്കാൻ കാറിനടുത്തേക്ക് നാട്ടുകാര്‍ പോകുന്നത് കാണാം.നാട്ടുകാര്‍ രക്ഷപ്പെടുത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ ‘പണി’ തരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക