സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് പശുവിനെ രക്ഷിച്ച കര്‍ഷകന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ജുനഗഡിലെ കേശോദ് സ്വദേശി വിവേക് കൊട്ടാഡിയയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഗിര്‍ സോമനാഥ് ജില്ലയിലാണ് സംഭവം. കര്‍ഷകൻ പശുവിന്റെ അടുത്തേക്ക് വരുന്നതും സിംഹത്തെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കര്‍ഷകൻ വിജയകരമായി തന്നെ തന്റെ പശുവിനെ രക്ഷിക്കുകയും സിംഹത്തെ ഓടിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിംഹത്തിന്റെ പിടിയില്‍ കു‌ടുങ്ങിയ പശുവിനെ ആണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ പശു ശ്രമിക്കുണ്ടെങ്കിലും ശ്രമങ്ങള്‍ വിഫലമാകുകയാണ്. ഇതു കണ്ട കര്‍ഷകന്‍ റോഡരികില്‍ നിന്ന് ഒരു ഇഷ്ടിക എടുത്ത് സിംഹത്തിന്റെ നേരെ എറിയുന്നത് കാണാം. കര്‍ഷകൻ അടുത്തെത്തുമ്ബോള്‍, സിംഹം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക