രാജസ്ഥാനിലെ ബിക്കാനീറില്‍ ജില്ലയിലെ 17 കാരിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി. ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് രണ്ട് ദിവസം മുൻപ് കാണാതായത്. മകളുടെ തിരോധാനത്തിന് പിന്നില്‍ സ്കൂളിലെ അദ്ധ്യാപികയായ നിദ വഹ്‌ലിമാണെന്ന് കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അബ്ദുള്‍ ഗഫൂര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍ . അബ്ദുള്‍ ഗഫൂറിന്റെ ബന്ധുവാണ് നിദ . കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ നിദയുടെ സഹോദരന്മാരായ ജുനൈദ്, നവേദ് എന്നിവര്‍ക്കും പങ്കുള്ളതായാണ് സൂചന. മകളുടെ തിരോധാനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ സ്കൂള്‍ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. തന്റെ മകളേയും നിദയേയും കാണാതായ വിവരം സ്‌കൂള്‍ ജീവനക്കാര്‍ അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്താൻ 4 പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ബിക്കാനീര്‍ പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. വിദ്യാര്‍ത്ഥിനിയെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.സംഭവത്തിനു പിന്നാലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി . സ്ഥലത്ത് സംഘര്‍ഷാവസ്ഥയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് നഗരത്തില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക