നടനും മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരും. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസഭയിലേക്ക് വഴിതുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി മത്സരിക്കുക. 2014ലാണ് സുരേഷ് ഗോപി രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക