രാജ്യത്ത് പൊതുവ്യക്തിനിയമം (ഏക സിവില്‍ കോഡ്‌) നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച്‌ ആംആദ്മി പാര്‍ട്ടി രംഗത്ത്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം വിര്‍ദേശിക്കുന്നുണ്ടെന്നും ഈ കാരണങ്ങളാല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെപ്പറ്റി ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ മുഴുവൻ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു.

ഞായറാഴ്ച ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച്‌പ്രധാനമന്ത്രി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. എല്ലാവര്‍ക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക