മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നംഗം സംഘം അറസ്റ്റിലായി. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂര്‍ സ്വദേശി കാര്‍ത്തിക് (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.

ഇവരില്‍ നിന്ന് 2.210 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരിസംഘം ലോഡ്ജില്‍ തമാസിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയില്‍ മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക