കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച്‌ നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ. ഇന്നലെ രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്‌ആര്‍ടിസി ജംങ്ഷനു സമീപത്തു വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അബദ്ധം സംഭവിച്ചത്. കൊടി വച്ച കാര്‍ വരുന്നതു കണ്ടപ്പോള്‍ പ്രവര്‍ത്തര്‍ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ചാണ് പ്രകടനമായെത്തി തടഞ്ഞത്.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കൊടി വച്ച കാറും കണ്ടപ്പോള്‍ പ്രവര്‍ത്തകര്‍ ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിര്‍ത്തിക്കുകയായിരുന്നു. കാറിനു നേരെ പ്രവര്‍ത്തകര്‍ വരുന്നതു കണ്ട് വിഡി സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചു കൊണ്ട് ഗ്ലാസ് താഴ്ത്തി. പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത് മനസിലായ പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക