ഹൈദരബാദ്: മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ദമ്ബതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ ആള്‍ക്കൂട്ടം. തെലങ്കാനയിലെ സങ്കറെഡ്ഡിയിലാണ് സംഭവം. ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ദമ്ബതികളെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതും ആള്‍ക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യാദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരാണ് മര്‍ദനത്തിന് ഇരയായത്. ഇരുവരും മന്ത്രവാദം നടത്തുന്നവരാണെന്ന് നാട്ടുകാര്‍ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണത്തിന് പിന്നാലെ, നാട്ടുകാര്‍ ദമ്ബതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരേയും വലിച്ചിഴച്ച്‌ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച ശേഷം ഒരു മരത്തില്‍ കെട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെലീസ് സ്ഥലത്തെത്തി ദമ്ബതികളെ രക്ഷപ്പെടുത്തി. ‘മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച്‌ ചില ഗ്രാമവാസികള്‍ ദമ്ബതികളെ മരത്തില്‍ കെട്ടിയിരുന്നു. ഇരകള്‍ക്ക് സാരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്’- സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവീന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക