നന്ദിനിയുടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്ന് കേരള വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാന സർക്കാരിഹ നിന്നും ഉയരുന്നത്. കേരളത്തിലെ ക്ഷീര കര്‍ഷകരെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന വിഷയമായതിനാല്‍ നന്ദിനി പാല്‍ നേരിട്ട് വില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാർ. സംഭവത്തില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന് പരാതി നല്‍കിയ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനെയും പ്രതിഷേധം അറിയിക്കും.

പാലും പാലുത്പന്നങ്ങളും വില്പന നടത്താൻ അതിര്‍ത്തി കടന്ന് എറണാകുളത്തും മഞ്ചേരിയിലും പന്തളത്തും ഔട്ട്ലെറ്റുകള്‍ തുറന്ന ‘നന്ദിനി’ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് പരസ്യവും നല്‍കിയതോടെയാണ് ആശങ്ക ശക്തമായത്. വിലയില്‍ കുറവ് ഉള്ളതുക്കൊണ്ട് കേരള വിപണി പിടിക്കാമെന്നാണ് നന്ദിനിയുടെ പ്രതീക്ഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലയിലെ വ്യത്യാസം: മില്‍മയുടെ നീലക്കവറിലുള്ള (ടോണ്‍ഡ് മില്‍ക്ക്) അരലിറ്റര്‍ പാലിന് 25 രൂപയാണ് ഈടാക്കുന്നത്. അതേസമയം നന്ദിനിയുടെ നീലക്കവറിലുള്ള ടോണ്‍ഡ് പാലിന് ഇതേ അളവിന് നല്‍കേണ്ടത് 20 രൂപയാണ്. വിലയിലെ വ്യത്യാസം 5 രൂപയാണെന്നുള്ളതാണ് ശ്രദ്ധേയം.

മില്‍മയുടെ വിവിധ ബ്രാന്‍ഡ് പാല്‍ പാക്കറ്റുകളുടെ വില (ലിറ്ററിന്):

  • ടോണ്‍ഡ് മില്‍ക്ക് (നീല കവര്‍) – 50 രൂപ
  • സ്മാര്‍ട്ട് മില്‍ക്ക് (മഞ്ഞ കവര്‍) – 50 രൂപ
  • പ്രൈഡ് മില്‍ക്ക് (ഓറഞ്ച് കവര്‍) – 54 രൂപ

റിച്ച്‌ മില്‍ക്ക് (പച്ച കവര്‍) – 60 രൂപ

കൗ മില്‍ക്ക് – 56 രൂപ

ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് – 52 രൂപ

നന്ദിനിയുടെ വിവിധ ബ്രാന്‍ഡ് പാല്‍ പാക്കറ്റുകളുടെ വില (ലിറ്ററിന്)

  • ടോണ്‍ഡ് മില്‍ക്ക് (നീല കവര്‍) – 39 രൂപ

ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് – 40 രൂപ

ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് (പച്ച കവര്‍) – 44 രൂപ

ശുഭം ഗോള്‍ഡ് മില്‍ക്ക് (ഓറച്ച്‌ കവര്‍) – 45 രൂപ

സമൃദ്ധി മില്‍ക്ക് (വയലറ്റ് കവര്‍) – 50 രൂപ

സംതൃപ്തി ഹോമോജെനൈസ്ഡ് മില്‍ക്ക് – 52 രൂപ

ഡബ്ള്‍ ടോണ്‍ഡ് മില്‍ക്ക് – 38 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക