കുടവയര്‍ അല്ലെങ്കില്‍ അരക്കെട്ടില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇന്ന് ഒട്ടു മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. കുടവയര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. അതായത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയില്ല. കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തിനു തന്നെ ക്ഷീണം തട്ടിക്കുന്ന ഒന്നാണ് കുടവയര്‍.

നൃത്തം ചെയ്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം വര്‍ക്ക്‌ഔട്ട് മാത്രമല്ല, ചില രസകരമായ വ്യായാമങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന തീവ്രതയുള്ള വ്യായാമമാണ് സുംബ നൃത്തം. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കൊളസ്ട്രോളിന്‍റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് വേഗത്തില്‍ ഉരുകുന്നതിനുംഇത് സഹായിക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എയ്റോബിക് വ്യായാമം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് ജിമ്മില്‍ പോകാതെ തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എയറോബിക് വ്യായാമങ്ങള്‍ ചെയ്യാം. ഈ വര്‍ക്ക്‌ഔട്ടുകള്‍ ഫലപ്രദവും ലളിതവും രസകരവും പരമാവധി കലോറി എരിച്ചുകളയാൻ മികച്ചതുമാണ്.

ക്രഞ്ചസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കാണിക്കും. വയറിലെ കൊഴുപ്പ് എരിയിക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യായാമം ക്രഞ്ചസ് ആണ്. കൊഴുപ്പ് എരിയിയ്ക്കുന്ന വ്യായാമങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍ ക്രഞ്ചസ് ഒന്നാം സ്ഥാനത്താണ്‌.

ദിവസവും നടക്കുക, വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും സഹായിക്കുന്ന വളരെ ലളിതമായ കാര്‍ഡിയോ വ്യായാമമാണ് നടപ്പ്. നിങ്ങള്‍ പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, സമീകൃതാഹാരത്തോടൊപ്പം നടത്തം അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ദിവസവും വെറും മുപ്പത് മിനിറ്റ് നടക്കുക, ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിയ്ക്കും. നടത്തം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ മികച്ചതൊന്നുമില്ല. വയറിലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് സൈക്ലിംഗ്. സൈക്ലിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു, കൂടാതെ ഗണ്യമായ അളവില്‍ കലോറി എരിച്ചുകളയാന്‍ ഈ വ്യായാമത്തിനു കഴിയും. കൂടാതെ, തുടകളുടെയും അരക്കെട്ടിന്‍റെയും ഭാരം കുറയ്ക്കാൻ സൈക്ലിംഗ് സഹായിക്കുന്നു. അതിനാല്‍, സൈക്കിള്‍ ചവിട്ടിയാവാം ഇനി മുതല്‍ അടുത്തുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര. സൈക്ലിംഗ് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക