നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയാവുന്നു. ഉത്തരയുടെ വിവാഹ നിശ്ചയം നടന്നു. ആദിത്യയാണ് ഉത്തരയുടെ വരന്‍. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

താരസമ്പന്നമായിരുന്നു ചടങ്ങ്. ഉത്തരയ്ക്ക് അനുഗ്രഹം നല്‍കാനായി മമ്മൂട്ടിയും സുരേഷ് ഗോപിയും ദീലീപും മനോജ് കെ. ജയനും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിലെ പ്രിയതാരമാണ് ആശ ശരത്ത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ആശയുടെതായി റിലീസ് ചെയ്ത പുതിയ ചിത്രം പീസ് ആണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ ഉത്തരയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്.2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.

രണ്ട് മക്കളാണ് ആശയ്ക്കും ഭര്‍ത്താവിനുമുള്ളത്. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. അതേസമയം ജയരാജ് സംവിധാനം ചെയ്ത മെഹ്ഫില്‍ ആണ് ആശ ശരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ്, ഉണ്ണി മുകുന്ദന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക