എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവദാനവുമായി ബന്ധപെട്ടു വന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരുന്നു.

സംഭവം വിവാദമായതോടെ ആശുപത്രിക്കെതിരെ പലരും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ വിശദീകരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സമൂഹമാധ്യത്തില്‍ ഡോക്ടര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നടന്ന അവയവദാനവുമായി ബന്ധപെട്ടു വന്ന വാർത്തകൾ ആണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്ത്…

Posted by Dr Soumya Sarin on Thursday, 15 June 2023

“ആദ്യമേ പറയട്ടെ, ഇതൊരു ന്യായീകരണ വീഡിയോ അല്ല. അതിന്റെ യാതൊരു ആവശ്യവും അന്വേഷണഘട്ടത്തില്‍ ഇരിക്കുന്ന ഈ കേസിനു ആവശ്യവുമില്ല. പക്ഷെ കുറച്ചു കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതായിട്ടുണ്ട്. അത് മാത്രം പറഞ്ഞു വെക്കുന്നു. തുറന്ന മനസ്സോടെ കേള്‍ക്കാൻ സാധിക്കുന്നവര്‍ കേള്‍ക്കുമല്ലോ!” എന്ന കുറിപ്പോടെയായിരുന്നു ഡോക്ടറുടെ വിഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക