ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ആരോഗ്യ കാരണങ്ങളാല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശിവശങ്കര്‍ ജാമ്യം നല്‍കണമെന്ന് കോടതിയോട് വ്യക്തമാക്കിയത്.

കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണ് എന്നായിരുന്നു പ്രധാനമായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചത്. നാലര കോടി രൂപയുടെ കോഴ ഇടപാടാണ് യുണിടാകുമായി ബന്ധപ്പെട്ട കരാറില്‍ ഉണ്ടായിരിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ശിവശങ്കറിന് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അന്വേഷണം രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും:

നാലര കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ കണ്ടെത്തിയ ഒരു കോടിക്ക് പിന്നാലെ ബാക്കി മൂന്നര കോടി കൂടി കണ്ടെത്തണമെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. വൻ തിമിംഗലങ്ങളെ ലക്ഷ്യമിട്ടാണ് ഇ ഡി നീങ്ങുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കുന്നു. സ്വാഭാവികമായും ആദ്യം അറസ്റ്റിൽ ആകാൻ സാധ്യത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനാണ്. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവാധികാരിയാണ്. കൂടാതെ മുഖ്യമന്ത്രിക്ക് വേണ്ടി ലാവ്ലിൻ കേസിലെ മേൽനോട്ടം നടത്തുന്നതും ഇയാൾ തന്നെയാണെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

രവീന്ദ്രൻ അകത്തായാൽ അന്വേഷണം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്ക് നീങ്ങും. മുഖ്യമന്ത്രിയുമായായും, മകൾ വീനയും ഭാര്യയും കമലയും ആയും ക്ലിക്ക് ഹൗസിൽ എത്തി താൻ ബിസിനസ് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അതിന് തെളിവുകൾ ഉണ്ടെന്നും സ്വപ്ന സുരേഷ് വെല്ലുവിളിച്ചിട്ടുണ്ട്. സ്വപ്നയിൽ നിന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയ ഫോണിലാണ് മുഖ്യമന്ത്രിയുടെ വലം കൈകൾ ആയിരുന്ന ശിവശങ്കരനും രവീന്ദ്രനും ആയി സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധങ്ങളുടെ തെളിവുകൾ ലഭിച്ചത്. ഇതിലും ശക്തമായ തെളിവുകൾ ആ ഫോണിൽ അവശേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

താൻ പറയുന്ന തീയതികളിലെ ക്ലിഫ് ഹൗസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്ന് സ്വപ്നം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി എന്നത് ഏകദേശം ഉറപ്പാണ്. സ്വപ്നയെ മുൻനിർത്തി മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ബിസിനസ് ഇടപാടുകൾ നടത്തിയോ? ഇത്തരം ഇടപാടുകൾക്ക് തെളിവുകൾ നൽകാൻ സ്വപ്നയുടെ കൈവശം എന്തെങ്കിലുമുണ്ടോ? രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ കേന്ദ്ര ഏജൻസികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം അധികം വൈകാതെ തന്നെ ജനങ്ങൾക്ക് ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക