ഓണ്‍ലൈൻ അഭിമുഖത്തില്‍ പങ്കെടുത്ത യുവാവിന്റെ നഗന വീഡിയോ പ്രചരിപ്പിച്ച്‌ പണം തട്ടിയെന്ന് പരാതി. ഇടുക്കി മറയൂര്‍ സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാ‌ര്‍ക്കും സുഹൃത്തുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സമൂഹമാദ്ധ്യമത്തില്‍ പരസ്യം കണ്ടാണ് യുവാവ് ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുത്തത്. ഒരു ലിങ്ക് വഴി ജോലിക്കായി അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഓണ്‍ലൈൻ അഭിമുഖത്തില്‍ പങ്കെടുത്തു. യുവാവിന്റെ വാട്‌സ്‌ആപ്പ് നമ്ബര്‍, ഇമെയില്‍ ഐഡി, ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോദിച്ചറിഞ്ഞതായി പരാതിയിലുണ്ട്.ംപിന്നാലെ വാട്‌സ്‌ആപ്പില്‍ മോര്‍ഫ് ചെയ്തത് തന്റെ നഗനദൃശ്യങ്ങള്‍ ലഭിച്ചതായി യുവാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം കൊടുക്കാൻ വിസമ്മതിച്ചപ്പോള്‍ അഞ്ച് സുഹൃത്തുക്കളുടെ ഫോണില്‍ നഗ്ന ദൃശ്യങ്ങളെത്തി. പിന്നീട് ഗൂഗിള്‍ പേ വഴി 25,000 രൂപ മൂന്ന് തവണയായി അയച്ചുകൊടുത്തെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക