കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി.അയര്‍ലന്‍റില്‍ ആണ് ഹണി റോസ് ഉദ്ഘാടനത്തിനായി എത്തിയത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. കുടുംബവും ഹണിക്കൊപ്പം ഉണ്ടായിരുന്നു. ആദ്യമായി അയര്‍ലന്‍റില്‍ എത്തിയ ഹണിയെ കാണാന്‍ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേര്‍ന്നത്.

പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം സെല്‍ഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 4000ത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് മന്ത്രി പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം, അയര്‍ലന്റില്‍ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ ?. അയര്‍ലന്റിലെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്‍ക്കാൻ ആഗ്രഹമുണ്ടെന്നും ഹണി പറഞ്ഞിരുന്നു. എന്തായാലും വെള്ള സാരിയും ഓഫ് ഷോള്‍ഡര്‍ ബ്ലൗസും ധരിച്ചെത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. മോഹൻലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ആണ് ഹണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ. ലക്കി സിംഗ് ആയി മോൻലാല്‍ തകര്‍ത്താടിയ ചിത്രത്തിലെ ഹണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക