ബേബി കാരിയര്‍ ബ്രാൻഡായ ബട്ട് ബേബിയുടെ (Butt Baby) സ്ഥാപകരാണ് കൊല്‍ക്കത്ത സ്വദേശികളായ രുചി ജെയിനും ആകാശ് ജെയിനും. വെറും നാല് ലക്ഷം രൂപ മാത്രം നിക്ഷേപിച്ചുകൊണ്ടാണ് ദമ്ബതികളായ ഇവര്‍ ഈ ബ്രാൻഡിന് തുടക്കം കുറിച്ചത്. ഒരു വര്‍ഷം കൊണ്ട് നാല് കോടിയാണ് ഇവര്‍ വരുമാനമായി നേടിയത്. ഇൻസ്റ്റാഗ്രാം ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടാണ് ഇവരുടെ മാര്‍ക്കറ്റിങ്ങ്.

എന്നാല്‍ ബട്ട് ബേബിയുടെ വിജയത്തിനു മുൻപ് ബിസിനസ് രംഗത്ത് ഇരുവരും പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ആകാശ് തന്റെ മുൻ ബിസിനസുകളില്‍ നിന്ന് നഷ്ടങ്ങള്‍ നേരിടുകയും ഓഹരികളില്‍ നിക്ഷേപിച്ച്‌ വലിയ കടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. രുചി തന്റെ വസ്ത്രവ്യാപാരത്തിലും പരാജയം നേരിട്ടിരുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇവരുടെ ബിനിസസ് കൂടുതല്‍ തിരിച്ചടി നേരിട്ടു. എന്നിട്ടും അവര്‍ തളര്‍ന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തമായി ഒരു ബ്രാൻഡ് സ്ഥാപിക്കാൻ ഇവര്‍ ദൃഢനിശ്ചയം ചെയ്തു. അങ്ങനെയാണ് ബട്ട് ബേബിയുടെ പിറവി. ഇരുവര്‍ക്കും ചെറുപ്പം മുതലേ ബിസിനസില്‍ വലിയ താത്പര്യം ഉണ്ടായിരുന്നു. രണ്ട് പെണ്‍മക്കള്‍ കൂടി ജനിച്ചതോടെ പേരന്റിങ്ങും ബിസിനസും ഒരുമിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചു. വിപണിയില്‍ പ്രായത്തിനനുയോജ്യവും സുരക്ഷിതവുമായ ബേബി കാരിയറുകളുടെ സാധ്യത തിരിച്ചറിഞ്ഞ രുചിയും ആകാശും അങ്ങനെ ബട്ട് ബേബി എന്ന ബ്രാൻഡ് സൃഷ്ടിച്ചു.

സ്ലിപ്പ്ഡ് ഡിസ്ക് (slipped disc) എന്ന രോഗാവസ്ഥ മൂലം ആകാശിന് അധികനേരം കുട്ടികളെ എടുത്തുകൊണ്ട് നടക്കാനാകുമായിരുന്നില്ല. അങ്ങനെ തങ്ങള്‍ക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് ആകാശും രുചിയും ബേബി കാരിയറുകള്‍ രൂപകല്‍പന ചെയ്തത്. തങ്ങളുടെ പ്രൊജക്‌ട് ജനങ്ങളിലേക്കെത്തിക്കാൻ അവര്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, അവരുടെ അനുഭവങ്ങള്‍, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹം, എന്നിവയെല്ലാം തീമുകളാക്കി അവര്‍ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പ്രൊഡക്‌ട് മാര്‍ക്കറ്റ് ചെയ്തു.

അധികം വൈകാതെ തന്നെ രുചിയും ആകാശും തങ്ങളുടെ ടാര്‍ഗറ്റ് ഓഡിയൻസുമായി ഫലപ്രദമായി രീതിയില്‍ ബന്ധം സ്ഥാപിച്ചു. ഓണ്‍ലൈനില്‍ ഇവര്‍ സജീവ സാന്നിധ്യമായി. സമാന ചിന്താഗതിക്കാരായ മാതാപിതാക്കളെ ചേര്‍ത്ത് ഇവര്‍ ഒരു കമ്മ്യൂണിറ്റിയും രൂപീകരിച്ചു. ബട്ട് ബേബിയുടെ വിജയത്തിനു കാരണം രുചിയുടെയും ആകാശിന്റെയും ബിസിനസിലെ അറിവും നിശ്ചയദാര്‍ഢ്യവും മാത്രമല്ല, തങ്ങളുടെ ടാര്‍ഗെറ്റ് ഓഡിയൻസിലേക്ക് ഫലപ്രദമായി എത്തിച്ചേരാനും അവരുമായി ഇടപഴകാനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ നന്നായി ഉപയോഗപ്പെടുത്തി എന്നതാണ് ഇവരുടെ ബ്രാൻഡിന്റെ വിജയത്തിനു പിന്നിലെ രഹസ്യം. തങ്ങളുടെ നൂതനവും പ്രായോഗികവുമായ ബേബി കാരിയര്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇവര്‍ക്കായി. അധികം വൈകാതെ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ബിസനസ് രംഗത്ത് മുൻപ് പല തിരിച്ചടികളും നേരിട്ടെങ്കിലും ആകാശും രുചിയും ഇന്ന് ബേബി കാരിയര്‍ നിര്‍മാണ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക