37-കാരനായ അങ്കിത് അഗർവാളിന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യം, ഒരു സംരംഭകനാകാനും സ്വന്തമായി എന്തെങ്കിലും നിർമ്മിക്കാനും പ്രേരിപ്പിക്കുന്ന ഒരു ‘ബഗ്’ അവനിൽ ഉണ്ടായിരുന്നു എന്നതാണ്. ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോഴും പോലും, മിക്ക വിദ്യാർത്ഥികളും പ്ലെയ്‌സ്‌മെന്റിനായി ഓടുമ്പോഴും തന്റെ തലയിൽ ഉയർന്നുവരുന്ന സ്റ്റാർട്ടപ്പ് ആശയങ്ങളെ കുറിച്ച് സ്വപ്നം കാണുന്ന തിരക്കിലായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ഇന്ന്, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ളതും ഈ വർഷം 2.5 മില്യൺ ഡോളർ വരുമാനം നേടുന്നതുമായ ഡൽഹി ആസ്ഥാനമായുള്ള ടാലന്റ് എൻഗേജ്‌മെന്റ് ആൻഡ് ഹയറിംഗ് പ്ലാറ്റ്‌ഫോമായ അൺസ്റ്റോപ്പിന്റെ സ്ഥാപകനാണ് അങ്കിത്.

അൺസ്റ്റോപ്പ് എന്ന ആശയം സ്വന്തം ബ്ലോഗിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്. “ഞാൻ എം‌ബി‌എ പഠിക്കുന്ന ഐഎം‌ടിയിലായിരുന്നു, വിവിധ കോളേജുകളിലും സർവകലാശാലകളിലും കമ്പനികളിലും നടക്കുന്ന വിവിധ പ്രോഗ്രാമുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, ഈ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് ഞങ്ങളിൽ എത്തിയിരുന്നില്ല”, അദ്ദേഹം ഓർമ്മിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2010-ൽ താൻ ഒരു ബ്ലോഗ് ആരംഭിച്ച സമയത്ത് ഇത്തരം വിവരങ്ങൾ ലഭിച്ചാലുടൻ പോസ്റ്റു ചെയ്യുമായിരുന്നു എന്ന് അങ്കിത് പറയുന്നു . ഇതിനിടയിൽ, അദ്ദേഹം ഒരു സ്കോളർഷിപ്പ് പ്രോഗ്രാമിനായി ഹാർവാർഡ് ബിസിനസ് സ്കൂളിൽ ചേർന്നു. അവിടെയും വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ചുള്ള തിരിച്ചറിവാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കാനുള്ള തിരിച്ചറിവ് അദ്ദേഹത്തിന് നൽകിയത്. വിവിധ വാണിജ്യ വ്യാവസായിക മേഖലകളെ കുറിച്ചുള്ള അവബോധവും, തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മേഖലകളിലുള്ള അവസരങ്ങളും ആത്യന്തികമായി അത്തരം അനുയോജ്യമായ മേഖലയിൽ ഒരു ജോലിയുമാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നത് എന്ന തിരിച്ചറിവാണ് ഇന്ന് മില്യൺ ഡോളർ സാമ്രാജ്യത്തിലേക്ക് അങ്കിത്തിനെ വളർത്തിയത്.

ആദിത്യ ബിർള ഗ്രൂപ്പും റിലയൻസും അങ്കിതിനെ സമീപിച്ചതാണ് അങ്കിതിന് ലഭിച്ച ആദ്യത്തെ വലിയ മുന്നേറ്റം. തങ്ങളുടെ കമ്പനികളിലെ തൊഴിലവസരങ്ങൾ വിദ്യാർത്ഥികളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിക്കുമോ എന്ന് ചോദിച്ച് ഈ രണ്ടു വമ്പന്മാർ എന്നെ ബന്ധപ്പെട്ടപ്പോഴാണ് സ്വന്തം ബ്ലോഗ് ഒരു വെബ്സൈറ്റ് ആയി മാറ്റാനുള്ള സമയമായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. പൂർണ്ണമായും അൺസ്റ്റോപ്പ് എന്ന ആശയത്തിന് വേണ്ടി അദ്ദേഹം തന്റെ സമയം വിനിയോഗിച്ചു. ഇന്ന് 50 ലക്ഷത്തോളം ഉപഭോക്താക്കളും പതിനായിരത്തോളം കോളേജുകളും ആയിരത്തിലധികം കമ്പനികൾ തങ്ങളുടെ തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കാനും ഈ വെബ്സൈറ്റിനെ ആശ്രയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക