AccidentAutomotiveFlashGalleryKeralaNews

കുറുക്കുവഴികൾ തേടുന്നത് മറ്റുള്ളവരെയും അപകടത്തിൽ ആക്കും; വാഹനാപകട വീഡിയോ പങ്കുവെച്ച് കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

തിരക്കുപിടിച്ച ലോകത്ത് എല്ലാവരും ഓട്ടത്തിലാണ്. പെട്ടെന്ന് ഓഫീസിലോ മറ്റിടങ്ങളിലോ എത്താന്‍ സമയം ലാഭിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍ നിരവധിയാണ്. സമയം ലാഭിക്കാന്‍ ചിലരെങ്കിലും ഗതാഗത നിയമങ്ങള്‍ വരെ ലംഘിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഗതാഗത നിയമം ലംഘിച്ച്‌ വാഹനം ഓടിച്ച ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തിന് കാരണമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ad 1

സമയം ലാഭിക്കാനുള്ള ശ്രമമായിരുന്നു പക്ഷെ സംഭവിച്ചത് !!! #keralapolice #roadsafety

Posted by Kerala Police on Sunday, 4 June 2023

കേരള പൊലീസാണ് വീഡിയോ പങ്കുവെച്ചത്. ‘സമയം ലാഭിക്കാനുള്ള ശ്രമമായിരുന്നു, പക്ഷേ സംഭവിച്ചത്’ എന്ന ആമുഖത്തോടെയാണ് വീഡിയോ. യൂടേണ്‍ തിരിഞ്ഞ് വണ്‍വേയില്‍ എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറാണ് അപകടം ക്ഷണിച്ചുവരുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഗതാഗത നിയമങ്ങള്‍ പാലിച്ച്‌ വണ്‍വേയിലേക്ക് കയറാന്‍ ശ്രമിച്ച മറ്റൊരു ബൈക്കുമായാണ് സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിച്ച്‌ ഇരുവാഹനങ്ങളും മറിഞ്ഞുവീഴുന്നത് കാണാം. ‘കുറുക്കുവഴികള്‍ നിങ്ങളെ മാത്രമല്ല, മറ്റുള്ളവരെയും അപകടത്തിലാക്കും’ – എന്ന അടിക്കുറിപ്പും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button