സോഷ്യല്‍ മീഡിയ ഒരോ ദിവസം ഏത് തരം വീഡിയോയാണ് വൈറലാകുന്നത് പറയാൻ സാധിക്കില്ല. ചില വീഡിയോകള്‍ നമ്മെ ഒരുപാട് ചിന്തുപ്പിക്കുകയും മറ്റ് ചിലത് നമ്മെ ചിരിപ്പിക്കുകയും ചെയ്യും. ഇത് രണ്ട് ചെയ്യുന്ന വീഡിയോകളുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത് ഒരു അതിശയിപ്പിക്കുന്ന വീഡിയോയാണ്. അത് നിസാരം എന്ന് പറയാമെങ്കില്‍ പതിവിന് വിപരീതമായി നടക്കുമ്ബോള്‍ ആ വീഡിയോ നമ്മളെ ഒന്ന് അതിശയിപ്പിച്ചേക്കും.

അങ്ങനെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കന്യാസത്രീയുടെ നൃത്തമാണ്.ഒരു കന്യാസ്ത്രീ എന്ന പറഞ്ഞ നിസാരവല്‍ക്കരിക്കുന്നില്ല. അല്‍പം പ്രായമുള്ള കന്യസ്ത്രീയാണ് നൃത്തം ചെയ്യുന്നതെന്ന് വീഡിയോയില്‍ നിന്നും മനസ്സിലാക്കാൻ സാധിക്കും. അതും ഓടികൊണ്ടിരിക്കുന്ന ബസിനുള്ളിലാണ് കന്യസ്ത്രീ അതിമനോഹരമായി ഗാനത്തിനൊപ്പം ചുവട് വെക്കുന്നത്. കന്യസ്ത്രീയടുടെ ചുവടുകള്‍ക്ക് കൂടെ ഉണ്ടായിരുന്നവര്‍ കൈയടിച്ച്‌ പ്രത്സാഹനം നല്‍കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്റ്റോഫെര്‍ ക്നാനായ നടുപ്പറമ്ബ് (christofer_knanaya_nadupparamb) ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളാണ് കണ്ടിരിക്കുന്നത്. എല്ലാവരും കന്യാസ്ത്രീയുടെ നൃത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകളും രേഖപ്പെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക