കളക്ടറേറ്റിലെ ഓണാഘോഷം കളറാക്കി കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. കളക്ടറേറ്റിലെ ജീവനക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഡാൻസ് ചെയ്താണ് കളക്ടര്‍ പരിപാടി ഗംഭീരമാക്കിയത്. കളക്ടറുടെ ഡാൻസിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

കൊല്ലം ജില്ലാ കളക്ടർ കാണിക്കുന്നത് കണ്ടോ ജീവനക്കാർക്ക്… ആഹ്ലാദനിമിഷം

Posted by Pressmalayalam Tv on Friday, 25 August 2023

ആദ്യം ഓണപ്പാട്ടിനും ശേഷം സിനിമാറ്റിക് ഡാൻസിനും കളക്ടര്‍ ചുവടുവെച്ചു. കേരള വേഷത്തില്‍ കൂളിം ഗ്ലാസ് ധരിച്ചുള്ള കള്കടറുടെ ഓണാഘോഷ ഡാൻസ് വീഡിയോ ജീവനക്കാരാണ് പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍ ജില്ലാ കളക്ടര്‍ ആര്‍. കൃഷ്ണ തേജയും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വടം വലി മത്സരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.2021ല്‍ ആണ് അഫ്സാന പര്‍വീണ്‍ ഐ.എ.എസ് കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ജാര്‍ഖണ്ഡിലെ റാഞ്ചിയാണ് അഫ്സാന പര്‍വീണിന്റെ സ്വദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക