ഏറ്റവും വിലകൂടിയ മാമ്ബഴമായ ‘മിയാസാക്കി’ പശ്ചിമ ബംഗാളില്‍ കണ്ടെത്തി. ഒരു കിലോയ്ക്ക് മൂന്ന് ലക്ഷം രൂപവരെ വില വരുന്ന മിയസാക്കി. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്ബഴമാണ്. സാധാരണയായി മിയാസാക്കി ജപ്പാനിലാണ് കാണപ്പെടുന്നത്. ഈ അപൂര്‍വ മാമ്ബഴം ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ദുബ്രജ്പൂര്‍ പ്രദേശവാസി രണ്ട് വര്‍ഷം മുമ്ബാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്.

എന്നാല്‍ ഈയിടെയാണ് ഈ മാമ്ബഴത്തിന് ഇത്രയും ഉയര്‍ന്ന വിലയുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത്. ദുബ്രജ്പൂരിലെ ഒരു പള്ളിക്ക് സമീപം നട്ടുപിടിപ്പിച്ച മിയാസാക്കി മാമ്ബഴം സംസ്ഥാനത്തുടനീളമുള്ള ആളുകളെ ആകര്‍ഷിക്കുന്നു. ജപ്പാനില്‍ സാധാരണയായി കാണപ്പെടുന്ന ഈ മാമ്ബഴത്തിൻറെ വിളവെടുപ്പ് സീസണ്‍ പ്രധാനമായും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്. മിയാസാക്കി മാമ്ബഴം പഴുക്കുമ്ബോള്‍ ആകര്‍ഷകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്ബഴത്തിന്റെ പാകമാകുമ്ബോള്‍ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. ഒരു മിയാസാക്കി മാമ്ബഴത്തിന് ഏകദേശം 350 ഗ്രാം തൂക്കമുണ്ട്. ‘eggs of the sun’ എന്ന് വിളിക്കപ്പെടുന്ന വിലമതിക്കാനാവാത്ത മിയാസാക്കി മാമ്ബഴങ്ങള്‍ക്കായി പള്ളി അധികൃതര്‍ ലേലം നടത്തി. അപൂര്‍വയിനം മാമ്ബഴങ്ങളുടെ വില്‍പനയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പള്ളിക്ക് സമാഹരിച്ചത്.

സമാഹരിച്ച തുക മസ്ജിദിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്ബാണ് ഒരു ഗ്രാമവാസി മിയാസാക്കി മാങ്ങ നടുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്ബഴമാണ് ആ മാമ്ബഴമെന്ന് ഗ്രാമവാസികള്‍ മനസ്സിലാക്കിയത് ഈയടുത്താണ്. വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശം ഒരു ആകര്‍ഷണകേന്ദ്രമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക