വിവാദങ്ങളെയും ആഹ്വാനങ്ങളെയും കാറ്റില്‍ പറത്തി ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍. റിലീസായി ഒരു മാസത്തിനുള്ളില്‍ ആയിരം കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്റിങ്ങാണ്.

ഇപ്പോഴിതാ പത്താനിലെ ‘ഝൂമേ ജോ പത്താന്‍’ എന്ന ഗാനത്തിന് ചുവടുവെച്ച്‌ ‍സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളജിലെ കൊമേഴ്സ് വിഭാഗം അധ്യാപികമാര്‍.വിദ്യാര്‍ഥികളുടെ ഫ്‌ളാഷ്‌മോബിന് ഇടയ്ക്ക് അപ്രതീക്ഷിതമായി അധ്യാപികമാര്‍ കയറി വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാരിയുടുത്ത് ‘കൂള്‍’ ആയി വന്ന ഗുരുക്കന്‍മാരെ കൈയടികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഡിപാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് ജെഎംസി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് വൈറലാകുകയും ചെയ്തു. ഒടുവില്‍ അഭിനന്ദനവുമായി ഷാരൂഖ് ഖാനും എത്തി. “തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും റോക്ക് സ്റ്റാര്‍സാണ്” -വീഡിയോ ട്വീറ്റ് ചെയ്ത് ഷാരൂഖ് കുറിച്ചു. ഫെബ്രുവരി 12നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനോടകം 1.2 മില്യണ്‍ ആളുകള്‍ വിഡിയോ കണ്ടു. രസകരമായ നിരവധി കമന്റുകളും വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക