പക്ഷികളുടെയും മൃ​ഗങ്ങളുടെയും ഒക്കെ വീഡിയോ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളം കാണാറുള്ളതാണ്. ഇത്തരം വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടവുമാണ്. രസകരമായ ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. അങ്ങനെ രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താറാവിനെ പോലെ നൃത്തം ചെയ്യുന്ന രണ്ട് യുവതികളുടെ വീഡിയോ ആണിത്.

ഒരു തടാകത്തില്‍ നീന്തുന്ന രണ്ട് താറാവുകളുടെ പ്രവൃത്തികള്‍ അനുകരിക്കുന്ന വീഡിയോ വളരെ രസകരമാണ്. താറാവുകളുടെ പ്രവൃത്തികള്‍ അനുകരിച്ച്‌ തമാശയുള്ള ഒരു നൃത്തരൂപമാക്കി മാറ്റിയിരിക്കുകയാണ് യുവതികള്‍. ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍, സ്മാക് മക്‌ക്രീനര്‍, മാലിയ ബേക്കര്‍ എന്നിവരാണ് താറാവുകളുടെ പ്രവൃത്തികള്‍ നൃത്തരൂപത്തിലാക്കി അവതരിപ്പിച്ചത്. സ്മാക് ഒരു താറാവിനെപ്പോലെ ശരീരം ചലിപ്പിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. രണ്ടാമത്തെ താറാവിന്റെ പ്രവൃത്തികള്‍ അനുകരിച്ച്‌ മാലിയ ഉടന്‍ തന്നെ അവളോടൊപ്പം ചേരുന്നു. പക്ഷികളെ അനുകരിച്ചുള്ള വെറെയും നിരവധി വീഡിയോകള്‍ സ്മാക് മക്‌ക്രീനറുടെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക