ഫിൻലൻഡിൽ, സ്ത്രീകൾ തെരുവുകളിലും വീടുകളിലും പാർട്ടികളിലും പൊതുവഴികളിലും മലമുകളിൽ പോലും നൃത്തം ചെയ്യുന്നു. നൃത്തം മാത്രമല്ല, വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്യുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ?

പ്രധാനമന്ത്രി സന മരിൻ ഒരു സ്വകാര്യ പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ, പ്രധാനമന്ത്രി സന മരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫിന്നിഷ് സ്ത്രീകളുടെ ഈ ഡാൻസ് ക്യാമ്പയിൻ. #SolidarityWithSanna എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ ചർച്ചയാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


ഫിന്നിഷ് പ്രധാനമന്ത്രി സന മരിൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു സ്വകാര്യ പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ലഹരി ഉപയോഗിച്ചുവെന്നുമുള്ള പ്രചരണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയായതിന് ശേഷം, സന മരിൻ രാത്രി വൈകിയുള്ള പാർട്ടികളോടുള്ള താൽപ്പര്യത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക