ടൂറിസ്റ്റ് ബസിലെ യാത്ര ഒരു വികാരമാണ്. അതിന് യുവാക്കളെന്നോ, കുട്ടികളെന്നോ, പ്രായമായവരെന്നോ വ്യത്യാസമില്ല. അകത്തു കയറി യാത്ര തുടങ്ങിയാല്‍ പിന്നെ പാട്ടും ഡാന്‍സുമൊക്കെയായി ഒരു ആഘോഷമാണ്. അത്തരത്തില്‍ ടൂറിസ്റ്റ് ബസിലെ യാത്ര ആഘോഷമാക്കിയ ഒരു പറ്റം സ്ത്രീകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

കേരള സാരി ചുറ്റി, തികച്ചും സാധാരണക്കാരായ ഒരുപറ്റം വീട്ടമ്മമാരാണ് മതിമറന്ന് ആഘോഷിക്കുന്നത്കൂട്ടത്തിലൊരാള്‍ക്ക് യാത്ര നന്നേ ബോധിച്ച മട്ടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈ പാടി ഹിറ്റാക്കിയ ഗന്നം സ്റ്റൈല്‍ ഗാനത്തിനാണ് സ്ത്രീ നൃത്തം ചെയ്യുന്നത്. ഗാനത്തിന്റെ ഒരു ഭാഗം മാത്രമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വൈറലായി മാറിയ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നും ഗന്നം സ്റ്റൈലിന് ആരാധകര്‍ കുറവില്ല എന്നതിന് ഉദാഹരണം കൂടിയാണ് ഈ നൃത്ത വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ ടൂറിസ്റ്റ് ബസിന്റെ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. റീപോസ്റ്റുകളും ഉണ്ടായിട്ടുണ്ട്. അഞ്ചു ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ എവിടെ നിന്നുമുള്ളതെന്നു വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക