കോൺഗ്രസ് രാഷ്ട്രീയത്തിലെ എ ഗ്രൂപ്പിന്റെ ആസ്ഥാനമാണ് കോട്ടയം ജില്ല. പതിറ്റാണ്ടുകളായി ഉമ്മൻ ചാണ്ടിയായിരുന്നു ഗ്രൂപ്പിൻറെ സംസ്ഥാനത്ത് എമ്പാടും, കോട്ടയത്തുമുള്ള അവസാന വാക്ക്. എന്നാൽ അസുഖബാധിതനായി ഉമ്മൻചാണ്ടി സജീവ രാഷ്ട്രീയ രംഗത്തുനിന്നും മാറി നിന്നതോടെ കോട്ടയത്തെ വിഭാഗത്തിൽ ഭിന്നിപ്പ് ഉണ്ടായിരിക്കുകയാണ്. ഇരിക്കൂറിൽ സീറ്റ് കിട്ടാതെ കോട്ടയത്തേക്ക് മടങ്ങിയ മുൻമന്ത്രി കെ സി ജോസഫ് , കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് 2 ശാക്തീക ചേരികൾ കോട്ടയത്തെ എ ഗ്രൂപ്പിനുള്ളിൽ രൂപപ്പെട്ടിരിക്കുന്നത്.

ഇതിൽ ജനകീയത കൂടുതൽ തിരുവഞ്ചൂരിനാണ്. അതുകൊണ്ടു തന്നെ ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം അവകാശപ്പെട്ട് ഗ്രൂപ്പ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ കെസി ജോസഫിന്റെ നേതൃത്വത്തിൽ ശക്തമാക്കിയിരിക്കുകയാണ്. കെ സി ജോസഫിന് പിന്തുണയുമായി മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ രംഗത്തുണ്ട്. ഇവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജില്ലയിലെ പ്രമുഖ നേതാക്കളെ വിളിച്ചുകൂട്ടി ഗ്രൂപ്പ് യോഗവും ചേർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേരുന്ന ഗ്രൂപ്പ് യോഗങ്ങൾ നിയോജകമണ്ഡലം തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അറിയാൻ കഴിയുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലായിൽ ഇന്ന് (04/06/2023) ഗ്രൂപ്പ് യോഗം വിളിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നതിനാൽ അതീവ രഹസ്യം ആയിട്ടാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. സമയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്ഥലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പങ്കെടുക്കുന്നവരോട് അവസാനം നിമിഷം സ്ഥലം അറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു.

വിട്ട് നിന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നതെന്ന് പോലും പ്രചരണം നടത്തിയാണ് കെ സി ജോസഫ് ഗ്രൂപ്പ് യോഗങ്ങളിലേക്ക് നേതാക്കളെ ക്ഷണിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പക്ഷം പിടിക്കാതെ ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ നിലപാടും ഇതുതന്നെയാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക