ഇക്കഴിഞ്ഞ മെയ് 23ന് ഷെഫ് സുരേഷ് പിള്ള (Chef Suresh Pillai) ഒരു ഫേസ്ബുക്ക് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. യൗവ്വനകാലത്തെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അത്ര വ്യക്തതയില്ലാത്ത ഒരു മുഖം കൂടി കാണാം. അത് അദ്ദേഹത്തിന്റെ സുഹൃത്താണ്. പേര് സിജു. ‘സിജു, കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്! എന്റെ പിറകില്‍ നില്‍ക്കുന്ന ചങ്ങായിയാണ്. കോഴിക്കോട് കാസിനോയില്‍ എന്നോടൊപ്പം ജോലി ചെയ്ത കൂട്ടുകാരനാണ്.

ഇവനൊരു കത്ത് അയച്ചിട്ടാണ് ബാംഗ്ലൂരില്‍ ജോലി തേടി ചെന്നത്. അവൻ ജോലി ചെയ്ത ചര്‍ച്ച്‌ സ്ട്രീറ്റിലെ മാക് എന്ന റെസ്റ്റോറന്റില്‍ അന്ന് വേക്കൻസി ഇല്ലായിരുന്നു, പകരം തൊട്ടടുത്തുള്ള കോക്കനട്ട് ഗ്രോവില്‍ പറഞ്ഞുവിട്ടു! പിന്നീട് എല്ലാം ചരിത്രമാണ്. 22 വര്‍ഷമായി ഒരു വിവരവുമില്ല… ഗംഗാധരനെ നിങ്ങള്‍ കണ്ടെത്തിയപോലെ ഇവനെയും ഒന്ന് കണ്ടുപിടിക്കണം, അവനെ ഒന്ന് കെട്ടിപിടിക്കണം ഒരു നിര്‍വാണ കൊടുക്കണം’ എന്ന് പിള്ള അന്ന് പോസ്റ്റിനു ക്യാപ്ഷനായി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഷ്‌ടിച്ച്‌ പത്തു ദിവസം തികയും മുൻപേ ആളെ കിട്ടി. കക്ഷി അബുദാബിയിലുണ്ട്. രസമെന്തെന്നാല്‍, പിള്ള പോസ്റ്റ് ചെയ്ത ചിത്രത്തിലെ സ്വന്തം മുഖം ഇദ്ദേഹം തിരിച്ചറിഞ്ഞില്ല എന്നതാണ്. ക്ലൂ ആയി ഒരു കസേര സഹായിച്ചു.‘ഇരുപത് വര്‍ഷം മുന്നേയുള്ള കൂട്ടുകാരനെ കണ്ട് കിട്ടി..! അബുദാബിയില്‍ ഒരു റെസ്റ്റോറന്റില്‍ മാനേജരാണ് സിജു..! ചെക്കൻ ചുള്ളനായി, ഉടൻ തന്നെ കാണും..! ഏറ്റവും വലിയ രസം ആ ഫോട്ടോ കണ്ട് അവൻ പോലും തിരിച്ചറിഞ്ഞില്ല, കസേര കണ്ടാണ് അവനാണെന്ന് അവൻ ഉറപ്പിച്ചത്’ എന്ന് സുരേഷ് പിള്ള.

ഇരുപത് വർഷം മുന്നേയുള്ള കൂട്ടുകാരനെ കണ്ട് കിട്ടി..! അബുദാബിയിൽ ഒരു റെസ്റ്റോറന്റിൽ മാനേജരാണ് സിജു..! ചെക്കൻ ചുള്ളനായി,…

Posted by Suresh Pillai on Friday, 2 June 2023

ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ള ഇപ്പോള്‍ ബ്രിട്ടീഷ് ഷെഫ് ആണ്. വീരസ്വാമിയും ജിംഖാനയും ഉള്‍പ്പെടെ 14 വര്‍ഷത്തോളം ലണ്ടനിലെ വിവിധ റെസ്റ്റോറന്റുകളില്‍ ഷെഫ് ഡി പാര്‍ട്ടി, സോസ്-ഷെഫ്, ഷെഫ് ഡി ക്യുസിൻ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഷെഫ് പിള്ളയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. 2017ല്‍ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റര്‍ഷെഫ്: ദി പ്രൊഫഷണല്‍സില്‍ അദ്ദേഹം മത്സരിച്ചു. ദി റാവിസിന്റെ കോര്‍പ്പറേറ്റ് ഷെഫും പാചക ഡയറക്ടറുമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. റസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡില്‍ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക