മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 29ന് മരിച്ച സിസ്റ്റര്‍ വില്‍ഹെല്‍മിനയെ തടികൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. മഠം സ്ഥിതിചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി 2023 മേയ് 18 ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മരിക്കുമ്ബോള്‍ 95 വയസ്സായിരുന്നു സിസ്റ്റര്‍ വില്‍ഹെല്‍മിനയ്ക്ക്. ഈ വാര്‍ത്ത കേട്ടറിഞ്ഞ് സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹം കാണാൻ ആളുകള്‍ ഒഴുകിയെത്താൻ തുടങ്ങി, പലരും ഈ സംഭവത്തെ ‘മിസോറിയിലെ അത്ഭുതം’ എന്നാണ് വിളിക്കുന്നത്. അഴുകാത്ത നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. എംബാം ചെയ്യാതെ അടക്കം ചെയ്തത് കൊണ്ട് അസ്ഥികള്‍ മാത്രമേ ശവപ്പെട്ടിയില്‍ ഉണ്ടാകൂ എന്നാണ് കരുതിയതെന്നും എന്നാല്‍ ഒട്ടും അഴുകാത്ത മൃതദേഹം കണ്ട് അത്ഭുതപ്പെട്ടുപോയി എന്നുമാണ് ന്യൂസ് വീക്കിനോട് ഒരു കന്യാസ്ത്രീ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖത്ത് കുറച്ച്‌ അഴുക്ക് ഉണ്ടായിരുന്നുവെന്നും എന്നാല്‍ കണ്‍പീലികള്‍, പുരികം, മൂക്ക്, ചുണ്ട്, മുടി എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെന്നും ചുണ്ടുകളില്‍ പുഞ്ചിരി ഉണ്ടായിരുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കുമെന്നും ദൈവഹിതം അറിയാനുളള അന്വേഷണത്തിന്റെ ഈ സമയത്ത് എല്ലാ വിശ്വാസികളോടും പ്രാര്‍ത്ഥന തുടരാൻ ആവശ്യപ്പെടുന്നുവെന്നും ബിഷപ്പ് (ജെയിംസ്) ജോണ്‍സ്റ്റണ്‍ പറഞ്ഞു. കത്തോലിക്കരില്‍ മരണാന്തരം ജീര്‍ണതയെ ചെറുത്തുനില്‍ക്കുന്ന ശരീരത്തെ പാവനമായാണ് കണക്കാക്കുന്നത്.

എന്നാല്‍ മരണപ്പെട്ടതിന് ശേഷമുള്ള കുറച്ച്‌ വര്‍ഷങ്ങള്‍ മൃതദേഹം കേടുകൂടാതെ നില്‍ക്കുന്നത് അസാധരണമല്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. സംസ്ക്കാരത്തിന് ശേഷം അപൂര്‍വ്വമായി മാത്രം മൃതദേഹം പുറത്തെടുക്കുന്നതിനാല്‍ ഇത് എത്രത്തോളം സാധാരണമായ സംഭവം ആണെന്ന് പറയാൻ സാധിക്കില്ലെന്നാണ് വെസ്റ്റേണ്‍ കരോലിന യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറൻസിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി പാസലാക്വാ പറഞ്ഞത്.

എന്നാല്‍ മനുഷ്യാവശിഷ്ടങ്ങള്‍ കേടുകൂടാതെ കണ്ടെത്തിയ നിരവധി കേസുകളുണ്ട്. ഈജിപ്ഷ്യൻ മമ്മികള്‍ ആരും സംരക്ഷിച്ച്‌ വെച്ചതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി യൂറോപ്പിലെ ബോഗ് ബോഡികള്‍ കേടുകൂടാതെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവ ബാക്ടീരിയകളുടെ വളര്‍ച്ച പരിമിതപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ ആയിരുന്നതിനാലാണ് ജീര്‍ണിക്കാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക